Home | About us | Links | Photo gallery | Font | Contact us islampadanam
Tafheem ul Quran Malayalam
 

ഇസ്ലാമിക സാഹിത്യം

 

ഇസ്ലാമിന്റെ പ്രപഞ്ച വീക്ഷണത്തിലൂന്നിയുള്ള സര്‍ഗ സാഹിത്യ രചനകളെയാണ് ഇസ്ലാമിക സാഹിത്യം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. അടുത്ത കാലത്ത് പ്രചാരം നേടിയ പുതിയൊരു സംജ്ഞയാണിത്. കൃത്യമായി പറഞ്ഞാല്‍ 20-ാം നൂറ്റാണ്ടിലെ ഇസ്ലാമിക പുനരുത്ഥാന സംരംഭങ്ങളുടെ സംഭാവനയാണീ പ്രയോഗം. ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്ക്കേ ഇസ്ലാമിക സാഹിത്യം ഉണ്ടായിക്കൊണ്ടിരുന്നിട്ടുണ്ടെങ്കിലും ഇസ്ലാമിക സാഹിത്യം എന്ന സവിശേഷമായ പേരുകൊണ്ട് അത് വിശേഷിപ്പിക്കപ്പെട്ടിരുന്നില്ല. അതിന്റെ ആവശ്യം ഉണ്ടായിരുന്നുമില്ല. പുതിയ സാഹചര്യങ്ങളാണ് ഇത്തരമൊരു പേര് അനിവാര്യമാക്കിയത്. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥ, ഇസ്ലാമിക ധനതത്ത്വശാസ്ത്രം, ഇസ്ലാമിക ചിന്ത എന്ന് തുടങ്ങി ഇസ്ലാമിക ശരീഅത്, ഇസ്ലാമിക ഫിഖ്ഹ് മുതലായ പ്രയോഗങ്ങള്‍ വരെ ഇന്ന് പ്രചുരപ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ടല്ലോ. മുമ്പ് ഈ പ്രയോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇസ്ലാമിക കല, ഇസ്ലാമിക സൌന്ദര്യ ശാസ്ത്രം, ഇസ്ലാമിക സാഹിത്യം എന്നിവയും ഇപ്രകാരം പുതിയ കാലഘട്ടത്തിന്റെയും സാഹചര്യത്തിന്റെയും സൃഷ്ടിയത്രെ.
കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇസ്ലാമിക സാഹിത്യം മുസ്ലിം ലോകത്ത് സജീവമായ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്. മാധ്യമങ്ങളിലും അക്കാദമിക വൃത്തങ്ങളിലും പൂര്‍വാധികം പരിചരണം ഇസ്ലാമിക സാഹിത്യത്തിന് ലഭിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇക്കഴിഞ്ഞ ദശകത്തില്‍ മാത്രം അര ഡസനിലധികം അന്താരാഷ്ട്ര സെമിനാറുകളാണ് ഈ വിഷയത്തില്‍ സംഘടിപ്പിക്കപ്പെട്ടത്. അറബിയിലും തുര്‍കിയിലും 'ഇസ്ലാമിക സാഹിത്യം' എന്ന പേരില്‍ ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ധാരാളം പുസ്തകങ്ങളും അടുത്ത കാലത്തായി ഈ വിഷയത്തില്‍ പുറത്തിറങ്ങിയിരിക്കുന്നു. രിയാദ് യൂനിവേഴ്സിറ്റി പോലുള്ള ചില സര്‍വകലാശാലകള്‍ ഇസ്ലാമിക സാഹിത്യം എന്ന വിഷയം അവയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാബിത്വതുല്‍ അദബില്‍ ഇസ്ലാമി എന്ന പേരില്‍ ഇസ്ലാമിക സാഹിത്യകാരന്‍മാരുടെ ഒരു അന്താരാഷ്ട്ര കൂട്ടായ്മയും നിലവില്‍ വന്നിരിക്കുന്നു. പാകിസ്താനില്‍ ആ രാജ്യം രൂപീകൃതമായ കാലത്തുതന്നെ തഹ് രീകെ അദബെ ഇസ്ലാമി എന്ന പേരില്‍ ഇത്തരമൊരു കൂട്ടായ്മ രൂപംകൊണ്ടിരുന്നു. ഉര്‍ദു സാഹിത്യ രംഗത്ത് ഒരു സവിശേഷ ധാരയായി അംഗീകാരം നേടിക്കഴിഞ്ഞ തഅ്മീരി അദബീ തഹ് രീകും ഇസ്ലാമിക ഭൂമികയില്‍ ചുവടുറപ്പിച്ചു വളരുന്ന സാഹിത്യ പ്രസ്ഥാനമാണ്.

     
1 ആമുഖം
(i)

പശ്ചാത്തലം

(ii) ഉര്‍ദു സാഹിത്യത്തില്‍
(iii)

നിര്‍വചനങ്ങള്‍

(iv)

ഇസ്ലാമിക സാഹിത്യവും ഇസ്ലാം പക്ഷ സാഹിത്യവും

(v) പേരിന്റെ പ്രസക്തി
2 ഇസ്ലാമിക സാഹിത്യം: ഗതകാല ചരിത്രം
3

രചനകള്‍

(i)

ഉര്‍ദുവില്‍

(ii)

പേര്‍ഷ്യന്‍-തുര്‍കി ഭാഷകളില്‍

(iii)

സാര്‍വലൌകികത

(iv)

 മലയാളത്തില്‍

 

© www.islampadanam.com

Tafheem ul Quran Malayalam Quran Lalithasaram Malayalam Jamaat e Islami Hind, Kerala Dialogue center kerala Disha Islamic Exhibition