ഇസ്ലാമിക പ്രബോധനം
ദഅ്വഃ എന്ന പദമാണ് അറബി ഭാഷയില്‍ ഇസ്ലാമിക പ്രബോധനം എന്നര്‍ഥത്തില്‍ ഉപയോഗിക്കാറുള്ളത്. പ്രാര്‍ഥന, വിളി, ആഹ്വാനം, വാദം, ക്ഷണം എന്നൊക്കെയാണ് ദഅ്വഃ യുടെ ഭാഷാര്‍ഥം. ഇസ്ലാം ആശ്ളേഷിക്കാനും അതിനെ മുറുകെപ്പിടിക്കാനുമുള്ള ക്ഷണമെന്നാണ് ദഅ്വഃയുടെ ശര്‍ഇൌ സാങ്കേതികാര്‍ഥം. മറ്റൊരു വിധം പറഞ്ഞാല്‍ നബിമാരും ദൈവദൂതന്മാരും അവരുടെ ഖലീഫഃമാരും പ്രധാന കര്‍ത്തവ്യമായി ഏറ്റെടുത്തിരുന്ന 'സ്വിറാത്വുല്‍ മുസ്തഖീമി'ലേക്കുള്ള വഴികാണിക്കലാണ് ഇസ്ലാമിക പ്രബോധനം. |