Home | About us | Links | Photo gallery | Font | Contact us islampadanam
Tafheem ul Quran Malayalam
 

ഇസ്ലാമിക നാഗരികത

 

ഒരു നിശ്ചിത കാലഘട്ടത്തില്‍ ഉദയംകൊണ്ട് വികാസം പ്രാപിച്ച വികസിത മനുഷ്യസംസ്കാരത്തെ അഥവാ സാമൂഹിക വ്യവസ്ഥയെയാണ് നാഗരികത എന്ന പദം അര്‍ഥമാക്കുന്നത്. ഇസ്ലാമിക സംസ്കാരം ഊടും പാവും നിര്‍ണയിച്ച സാമൂഹിക വ്യവസ്ഥയും ഭൌതിക സാഹചര്യങ്ങളുമാണ് ഇസ്ലാമിക നാഗരികത എന്നതുകൊണ്ടുദ്ദേശിക്കുന്നത്. നാഗരികതകളുടെ കഥ (ദ സ്റോറി ഓഫ് സിവിലൈസേഷന്‍) എഴുതിയ വില്‍ ഡ്യൂറന്റ് ക്രി. 569 മുതല്‍ 1258 വരെയുളള കാലമാണ് 'ഇസ്ലാമിക നാഗരികതയുടെ' ചരിത്രകാലമായി നിര്‍ണയിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ്തിരുമേനിയുടെ ജനനം മുതല്‍ ബഗ്ദാദിലെ അബ്ബാസീ ഭരണത്തിന്റെ പതനം വരെയുള്ള ചരിത്രഘട്ടമാണിത്. ഈ കാലയളവില്‍ വിശ്വോത്തരമായ ഒരു നാഗരികതക്ക് ഇസ്ലാം ജന്മം നല്കി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്നു ഭൂഖണ്ഡങ്ങളിലായി വലിയൊരു ഭൂപ്രദേശത്ത് അതിന്റെ പ്രതാപം നിലനിന്നു. മധ്യകാല ചരിത്രത്തിലെ അസാധാരണമായൊരു പ്രതിഭാസം എന്നാണ് വില്‍ ഡ്യൂറന്റ് ഇസ്ലാമിക നാഗരികതയുടെ ഈ വ്യാപനത്തെ വിശേഷിപ്പിക്കുന്നത്. പ്രവാചകന്‍ പിറന്നുവീണ അറേബ്യയിലെ ദരിദ്രഗോത്രം ഒരു നൂറ്റാണ്ടുകൊണ്ട് ബൈസാന്തിയന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെയും ഉത്തരാഫ്രിക്കയെയും ഈജിപ്തിനെയും സ്പെയ്നിനെയും സ്വന്തം വരുതിയിലാക്കുമെന്ന് അക്കാലത്താരും സ്വപ്നം കണ്ടിരുന്നിരിക്കില്ല എന്നും വില്‍ ഡ്യൂറന്റ് പറയുന്നു. അതിശയകരമായ വേഗത്തിലാണ് ഇസ്ലാമിക നാഗരികത ചരിത്രത്തില്‍ സ്വന്തം ഇടം കണ്െടത്തിയതെന്നര്‍ഥം.

1 ആമുഖം  
 

ഇസ്ലാമിക നാഗരികതയുടെ അടിസ്ഥാനം

 

സവിശേഷതകള്‍

 

അഭിജാത ബോധവും ആത്മവിശ്വാസവും

2

ചരിത്രവും നേട്ടങ്ങളും

  വിശ്വാസം
  നിയമം
  സമ്പദ് വ്യവസ്ഥ
 

ഭരണകൂടം

 

നഗരങ്ങള്‍

  സാഹിത്യം
 

കല

  ശാസ്ത്രം
 

തത്ത്വചിന്ത

 

ആധ്യാത്മ സരണികള്‍

 

വിദ്യാഭ്യാസം

 

ആതുര ശുശ്രൂഷ

3

ഇസ്ലാമിക നാഗരികതയും പരിസ്ഥിതിയും

 

© www.islampadanam.com

Tafheem ul Quran Malayalam Quran Lalithasaram Malayalam Jamaat e Islami Hind, Kerala Dialogue center kerala Disha Islamic Exhibition