ഇസ്ലാമിക നാഗരികതയില്‍ ഉരുവം പ്രാപിച്ചവയും അന്യ നാഗരികതകളില്‍നിന്ന് പ്രതിഭാധനരായ മുസ്ലിം കലാകാരന്മാര്‍ സ്വാംശീകരിച്ച് സവിശേഷമായ ഇസ്ലാമിക സ്പര്‍ശം നല്കിയവയുമായ കലകളെയാണ് ഇസ്ലാമിക കല എന്നു പറയുന്നത്. ഇസ്ലാമിന്റെ കലാ പൈതൃകത്തെ സൂചിപ്പിക്കാന്‍ ആംഗലേയ ഗ്രന്ഥകാരന്മാര്‍ ആര്‍ട്ട് ഓഫ് ഇസ്ലാം, ഇസ്ലാമിക് ആര്‍ട്ട് എന്നീ സംജ്ഞകള്‍ ഉപയോഗിക്കാറുണ്ട്. അറബിയില്‍ എല്ലാ കലകളെയും സൂചിപ്പിക്കാന്‍ ഫന്ന് എന്ന പദം ഉപയോഗിക്കുന്നു. വൈജ്ഞാനിക കലകളെക്കൂടി ഉള്‍ക്കൊള്ളാനുള്ള വിശാലത ഈ വാക്കിനുണ്ട്. ഇസ്ലാമിക കലയെ സംബന്ധിച്ചുള്ള പുസ്തകങ്ങളുടെ വൈവിധ്യം പരിഗണിക്കുമ്പോള്‍ ഇതൊരു പ്രത്യേക പഠനശാഖയുടെ സ്വഭാവം ആര്‍ജിച്ചിരിക്കുന്നു എന്നു പറയാം.
|