അറേബ്യന്‍ അര്‍ധദ്വീപില്‍ ഇസ്ലാം ഉദയം ചെയ്ത് ഏറെക്കഴിയുന്നതിനു മുമ്പുതന്നെ അതിന്റെ പ്രകാശം ലോകത്തിന്റെ വിദൂര ദിക്കുകളില്‍ പോലും ചെന്നെത്തിയിരുന്നു. സമതലങ്ങളും പീഠഭൂമികളും സമുദ്രങ്ങളും പിന്നിട്ട് കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ദിക്കുകളില്‍ അതിന്റെ ദിവ്യപ്രഭ പരന്നു. ഇതെല്ലാം സംഭവിച്ചത് ഒരു നൂറ്റാണ്ടില്‍ കുറഞ്ഞ കാലയളവുകൊണ്ടായിരുന്നു എന്നത് സ്മരണീയമത്രെ. ചരിത്രത്തിലെ അത്യപൂര്‍വവും അസാധാരണവുമായ ഈ സംഭവത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ ഇന്നും അദ്ഭുതപ്പെട്ടുകൊണ്ടിരിക്കുന്നു.
|