ഗര്‍ഭിണിയുടെ മരണവും
അനുബന്ധ പ്രശ്നങ്ങളും
ഗര്‍ഭിണിയായിരിക്കെ മരണപ്പെടുന്ന സ്ത്രീയെ മറമാടുന്നതിന്റെ രീതിയെന്താണ്? മറമാടുന്നതിനു മുമ്പ് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കേണടതുണേടാ?
ഈ വിഷയകമായി പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണട്. ആറു മാസം തികഞ്ഞ ജീവനുള്ള കുട്ടിയാണെന്ന് ബോധ്യപ്പെടുന്നപക്ഷം ജഡം ഓപ്പറേഷന്‍ ചെയ്തിട്ടാണെങ്കിലും കുട്ടിയെ പുറത്തെടുക്കണമെന്നാണ് ഒരഭിപ്രായം. ജഡത്തിനു മുറിവേല്‍പിച്ചുകൊണട് കുട്ടിയെ പുറത്തെടുക്കേണടതില്ല എന്നാണ് രണടാമത്തെ അഭിപ്രായം. താഴെ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആദ്യത്തെ അഭിപ്രായമാണ് ശരി എന്നാണ് ബോധ്യമാവുന്നത്.
1. നാശത്തില്‍നിന്ന് ജീവനെ രക്ഷിക്കണമെന്ന് അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യമാണ്. 'നിര്‍ബന്ധകാര്യം ചെയ്യാന്‍ അനിവാര്യമായ മാര്‍ഗമവലംബിക്കേണടതും നിര്‍ബന്ധമാണ്' എന്നത് ഒരു നിദാനശാസ്ത്ര തത്ത്വമാണ്. അതിനാല്‍ ജീവന്‍ രക്ഷിക്കുക എന്ന നിര്‍ബന്ധ കാര്യം നിറവേറ്റാന്‍ വേണടി മയ്യിത്തില്‍ മുറിവേല്‍പിക്കലേ നിര്‍വാഹമുള്ളൂവെങ്കില്‍ അങ്ങനെ ചെയ്യണം.
2. രണടു തിന്മകളിലൊന്ന് തെരഞ്ഞെടുക്കല്‍ അനിവാര്യമാവുമ്പോള്‍ ദോഷം കുറഞ്ഞത് തെരഞ്ഞെടുക്കുക എന്ന ഒരു തത്ത്വമുണട്. ഗര്‍ഭസ്ഥശിശുവിനെ മരണത്തിനു വിടണമോ മയ്യിത്തിന്റെ വയറ് കീറണമോ എന്നതാണ് ഇവിടത്തെ പ്രശ്നം. ഒരു ജീവനെ മരണത്തിനു വിടുന്നതിനേക്കാള്‍ ലഘുവാണല്ലോ മയ്യിത്തിന്റെ വയറ് കീറുക എന്നത്.
മാത്രമല്ല മൃതശരീരത്തില്‍ ശസ്ത്രക്രിയ ചെയ്താലും മുറിവ് തുന്നിച്ചേര്‍ക്കാന്‍ സാധിക്കും. എന്നാല്‍ ശിശുവിന്റെ മരണം മറ്റൊരു നിലക്കും പരിഹരിക്കാന്‍ സാധ്യമല്ല. അതിനാല്‍ സ്കാനിംഗ് മുതലായ സംവിധാനങ്ങളുപയോഗിച്ചോ ഗര്‍ഭസ്ഥശിശുവിന്റെ ചലനം വഴിയോ കുട്ടിക്ക് ജീവനുണെടന്ന് ബോധ്യപ്പെട്ടാല്‍ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുക്കണം എന്ന അഭിപ്രായമാണ് ശരിയായി തോന്നുന്നത്.
|