Home | About us | Links | Photo gallery | Font | Contact us islampadanam
Tafheem ul Quran Malayalam
 

ഫത്‌വ

 
ഫത്‌വ

(ഈ ചോദ്യത്തിന് മറുപടി നല്‍കുന്നത് അത്വിയ്യ സഖ്ര്‍ ).

രാഷ്ട്രത്തിന്റെ ചെലവില്‍ ഹജ്ജ് നിര്‍വഹിക്കാമോ?

രാഷ്ട്രത്തിന്റെ വരുമാനങ്ങളില്‍ അവിഹിതമായ സ്രോതസ്സുകളില്‍നിന്നുള്ളതുമുണടാവും. അതിനാല്‍ രാഷ്ട്രത്തിന്റെ ചെലവില്‍ ഹജ്ജ് ചെയ്യുന്നത് സാധുവല്ല എന്ന ഒരു വാദം ചിലര്‍ ഉന്നയിക്കാറുണട്. എന്താണിതിന്റെ സത്യാവസ്ഥ?


രാഷ്ട്രത്തിന്റെ മുഴുവന്‍ സ്വത്തും അവിഹിത സ്രോതസ്സില്‍നിന്നുള്ളതാവില്ല. ഹലാലും ഹറാമും കൂടിക്കലരുകയും അവയെ വേര്‍തിരിക്കുന്നത് പ്രയാസകരമാവുകയും ചെയ്താല്‍ അതില്‍നിന്ന് ധനം സ്വീകരിക്കുന്നതിന് വിരോധമില്ല. സ്വീകരിച്ചത് ഹലാലില്‍നിന്നുള്ളതാവാനും സാധ്യതയുണടല്ലോ. നബി(സ) യഹൂദരില്‍നിന്നും ജിസ്യ സ്വീകരിച്ചിരുന്നു. അവരുടെ ധനം പലിശ, ഹറാമായ കച്ചവടങ്ങള്‍ എന്നിവയില്‍നിന്നുള്ള വരുമാനവും കൂടിച്ചേര്‍ന്നതായിരുന്നു. അതിനാല്‍ രാഷ്ട്രത്തിന്റെ ചെലവിലും വ്യത്യസ്ത ഗവണ്‍മെന്റ് ഏജന്‍സികളുടെ ആഭിമുഖ്യത്തിലുള്ള പാക്കേജിന്റെ ഭാഗമായിട്ടുമൊക്കെ ഹജ്ജ് നിര്‍വഹിക്കുന്നത് സാധുവാണ്. ബാധ്യത വീടുന്നതുമാണ്. പണടുതൊട്ടേ ഈ രീതി തുടര്‍ന്നുവരുന്നുണട്. പണ്ഡിതന്മാരാരും അതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല.
ജനങ്ങളുടെ നികുതി പോലുള്ള വരുമാനങ്ങളാല്‍ നടത്തപ്പെടുന്ന പൊതു ഖജനാവില്‍നിന്ന് നാം ശമ്പളവും പ്രതിഫലവും ഒക്കെ സ്വീകരിക്കാറുണട്. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അത് ഉപയോഗപ്പെടുത്താറുമുണട്. പിന്നെ ഈ വിഷയത്തില്‍ മാത്രം സംശയിക്കുന്നതെന്തിന്?

 
 

© www.islampadanam.com

Tafheem ul Quran Malayalam Quran Lalithasaram Malayalam Jamaat e Islami Hind, Kerala Dialogue center kerala Disha Islamic Exhibition