ഇസ്ലാമിന്റെ ആഗമനം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള ഇസ്ലാമിക ലോകത്തിന്റെയും സമൂഹത്തിന്റെയും ചരിത്രം, 14 നൂറ്റാണ്ട് ദൈര്‍ഘ്യവും അറ്റ്ലാന്റിക് സമുദ്രം മുതല്‍ പസഫിക് സമുദ്രം വരെയുള്ള ഭൂവിസ്തൃതിയും ഉള്‍ക്കൊള്ളുന്നു.
മാനവരാശിയുടെ അനുഭവങ്ങളുടെ ശേഖരവും മനുഷ്യവര്‍ഗത്തിന്റെ സ്മരണികയുമാണ് ചരിത്രം. ഭൂതത്തിനും വര്‍ത്തമാനത്തിനുമിടയില്‍ ഒരു പാലമായി അതു വര്‍ത്തിക്കുന്നു. മറ്റൊരര്‍ഥത്തില്‍ കാലത്തോടുള്ള മനുഷ്യന്റെ സംവാദമാണ് ചരിത്രം. സമ്പന്നമായ ചരിത്രം വാസ്തവത്തില്‍ നാഗരികതയുടെയും പുരോഗതിയുടെയും ഉത്തമ സാക്ഷ്യമാണ്. ഒരു ജനതയെ അവരുടെ ഭൂതകാല ചരിത്രത്തില്‍നിന്ന് വേര്‍പ്പെടുത്തിയാല്‍ അവര്‍ വേരറ്റവരും സാംസ്കാരിക വികാസത്തിന് അവസരം നിഷേധിക്കപ്പെട്ടവരുമായി മാറുന്നു. അതുകൊണ്ടാണ് ഒരു ജനതയുടെ വര്‍ത്തമാനവും ഭാവിയും അവരുടെ ഭൂതകാല ചരിത്രവുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നുവെന്നു പറയുന്നത്.
|